കോതമംഗലം: പാലങ്ങളുടെ സ്ട്രക്ച്ചറല്‍ ഡിസൈനിംഗില്‍ പ്രായോഗിക അറിവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുന്നതിനായി മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന പാലങ്ങളുടെ ഘടനാപരമായ രൂപകല്‍പ്പന, ഒരു പ്രായോഗിക സമീപനം എന്ന വിഷയത്തില്‍ അഞ്ചുദിവസത്തെ ഹ്രസ്വകാല പരിശീലന പരിപാടി ആരംഭിച്ചു. 6 വരെ നടക്കുന്ന പരിപാടി സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റും എന്‍ജിനീയറുമായ ഫെലിക്സ് വര്ഗ്ഗീസ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ചു. ഡോ. എല്‍സണ്‍ ജോണ്‍, പ്രൊഫ. റൈസ സൂസന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാലങ്ങളുടെ രൂപകല്‍പ്പന, വിശകലനം, നിര്‍മാണ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ വ്യവസായ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രായോഗിക പരിശീലനത്തിനും പരിപാടിയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ഇന്ത്യന്‍ റെയില്‍വേ ലോഡിങ് മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിവിധ പാലങ്ങളുടെ ഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള അറിവ് പങ്കുവെക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സോഫ്ട്വെയറുകള് ഉപയോഗിച്ച് പാലങ്ങളുടെ മോഡലിംഗ്, വിശകലനം, രൂപകല്‍പ്പന എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. പാലങ്ങളുടെ ഘടനാപരമായ സുരക്ഷ, സ്ഥിരത, സേവനക്ഷമത എന്നിവ ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക സമീപനങ്ങളും വിശദീകരിക്കും.സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റായ ഹരിശങ്കര്‍ സുരേഷ്, ആസ്പയര് സ്ട്രക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡിലെ ജിം അലക്സ്, വി ഡബ്ല്യൂ എ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ അതുല്‍ അലക്സ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നയിക്കും. കോര്‍ഡിനേറ്റര്‍മാരായ ഡോ. അനു ജെയിംസ്, പ്രൊഫ. റൈസ സൂസന് ജോര്‍ജ് എന്നിവര്‍ നേതൃത്വം ന



















































