കോതമംഗലം: ഇഞ്ചൂര്‍ പൗരസമതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദാനാഘോഷവും ലഹരിക്കെതിരെ കൂട്ടയോട്ടവും നടത്തി. തുര്‍ന്ന് നടത്തിയ സാംസ്‌കാരിക സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡന്റ് പി.എ. യൂസഫ് അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ഇ.എം. അജാസ്, നിര്‍മല മോഹനന്‍, പി.വി. മോഹനന്‍, എ.ആര്‍. അനി, മനോജ് നാരായണന്‍, മനോജ് ഇഞ്ചൂര്‍, മാത്യു.കെ. ഐസക്, പി.ജെ. സിജോ, ഒ.ടി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളിലുള്ള പ്രതിഭകളെ ആദരിക്കലും സംഗീതനിശയും നടത്തി.



















































