കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 9, 14, 15, വാർഡുകളിലാണ് കോവിഡ് പ്രധിരോധം മുന്നിൽക്കണ്ട് സിദ്ധ ഔഷധ കഷായം വിതരണം ചെയ്തത്. കല്ലേലു മേടിൽ പ്രവർത്തിക്കുന്ന സർക്കാർ സിദ്ധാശുപത്രിയിലെ ഡോ: ശ്രീനാഥ് എം.എസ്, ബിനീഷ് പി.വിജയകുമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് കഷായം തയ്യാറാക്കിയത്.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ, പഞ്ചായത്തംഗങ്ങളായ ജോഷി പൊട്ടക്കൽ, മേരി കുര്യാക്കോസ്, ബേബി മൂലയിൽ തുടങ്ങിയവർ നേതൃത്വം നല്കി.