കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഓട്ടോ ക്ലബിന്റെ മെമ്പർമാർക്കായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.വിതരണോൽഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.കോതമംഗലം താലൂക്കിലെ ആയിരത്തോളം കുടുംബാങ്ങൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്.
കോവിഡ് മഹാമാരിമൂലം ഏറ്റവും കഷ്ട്ടപ്പെടുന്ന മേഖലയാണ് ഓട്ടോ തൊഴിലാളികളുടേത്,ഇത് കണക്കിലെടുത്താണ് ഭക്ഷ്യകിറ്റുകളും പഴ വർഗങ്ങളും വിതരണം ചെയ്തത്.സി.കെ സത്യൻ,സോമൻ പി.എ,സുരേഷ്കുമാർ കെ.പി എന്നിവർ പങ്കെടുത്തു.