കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനമായി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചത്. കീരംപാറ പഞ്ചായത്തിൽ നടന്ന ജനസമ്പർക്ക പരിപാടി ചെയർമാൻ ശ്രീ.ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയിലും,എല്ലാ പഞ്ചായത്തുകളിലും ജനസമ്പർക്ക പരിപാടി നടത്തും.
രാവിലെ 10 മണി മുതൽ 1 മണി വരെ ഊഞ്ഞാപ്പാറ മർതോമ എൽ.പി സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് എൽദോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി കെ സത്യൻ, സി ജെ എൽദോസ്, മാമച്ചൻ ജോസഫ്, ബേസിൽ ബേബി, ഗോപി മുട്ടത്ത്, വി കെ വറുഗീസ്, എം സി അയ്യപ്പൻ, പി പ്രകാശ്, ജോഷി പൊട്ട യ്ക്കൽ എന്നിവർ പ്രസംഗിച്ചു.