Connect with us

Hi, what are you looking for?

NEWS

നഗരസഭയിലെ എൽ ഡി എഫ് ജനപ്രതിനിധികൾക്ക് കോതമംഗലത്ത് ഉജ്ജ്വല സ്വീകരണം.

കോതമംഗലം: എൽ ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലെ എൽ ഡി എഫ് ജനപ്രതിനിധികൾക്ക് കോതമംഗലത്ത് ഉജ്ജ്വല സ്വീകരണം നൽകി. നൂറു കണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറിയ പള്ളിത്താഴത്തു നിന്നും സ്വീകരിച്ചാനയിച്ച് നഗരസഭക്ക് മുന്നിൽ സ്വീകരണ സമ്മേളനം നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.

എൽ ഡി എഫ് കമ്മിറ്റി ചെയർമാൻ എം സ് ജോർജ് അദ്ധ്യക്ഷനായി , സെക്രട്ടറി സി പ എസ് ബാലൻ സ്വാഗതം പറഞ്ഞു. സി പി ഐ എം ഏരിയാ സെക്രട്ടറി ആർ. അനിൽകുമാർ, ഡി വൈ എഫ്‌ ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ് സി പി ഐ മണ്ഡലം സെക്രട്ടറി എ ആർ വിനയൻ, കേരള കോൺഗ്രസ്സ് എം നിയോജക മണ്ഡലം പ്രസിഡൻ്റ് എൻ സി ചെറിയാൻ, എൻ സി പി ബ്ലോക്ക് പ്രസിഡൻ്റ് റ്റി പി തമ്പാൻ , കെ എ നൗഷാദ് എന്നിവർ സംസാരിച്ചു. സ്വീകരണ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു ചെയർമാൻ കെ.കെ ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ എന്നിവർ സംസാരിച്ചു.

mambazam

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!