കോതമംഗലം: കോവിഡ് – 19 ലോക്ക് ഡൗണിൽ ഒമാനിൽ കുടുങ്ങിപ്പോയ കോതമംഗലം തങ്കളം സ്വദേശിനി നബീസയെ എൻ്റെ നാട് മുൻകൈ എടുത്ത് നാട്ടിലെത്തിച്ചു. ഇതിനായി ചാർട്ടേർഡ് വിമാന ടിക്കറ്റിന് ചെലവായ തുക എന്റെനാട് നൽകി. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ക്വാറൻ്റൈൻ കഴിഞ്ഞെത്തിയ നബീസക്ക് ടിക്കറ്റ് തുകയായ 15000 രൂപയുടെ ചെക്ക് കൈമാറി. കോതമംഗലം വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ മാസകാലയളവിൽ പത്ത് പ്രവാസികളെ സ്വന്തം നാട്ടിലെത്തിക്കാൻ കഴിഞ്ഞു എന്നും ചെയർമാൻ കൂട്ടിച്ചേർത്തു. എൻ്റെ നാട് ഹൈപവർ കമ്മിറ്റി അംഗം ജോർജ് കുര്യയ്പ് ചടങ്ങിൽ പങ്കെടുത്തു.