Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ ടൗണിന് സമീപം പുഴയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ ഇരുപതിലേറെ വരുന്ന ആനക്കൂട്ടം ഇവിടെ പുഴയിൽ നീരാട്ടിനിറങ്ങിയിട്ട് രാത്രിയോടെയാണ് പുഴയിൽ നിന്ന് മടങ്ങിയത്.  ഞായറാഴ്ച രാവിലെ തന്നെ പതിനഞ്ചോളം വരുന്ന ആനക്കൂട്ടമാണ് ഇവിടെ നീരാട്ടിനെത്തിയത്.

അവധി ദിവസമായിരുന്നതിനാൽ സഞ്ചാരികളുൾപ്പെടെയുള്ള കാഴ്ചക്കാരുടെ തിരക്കും ഉണ്ടായിരുന്നു. തുണ്ടം വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ആനകൾ പതിവായെത്തുവാൻ തുടങ്ങിയാൽ ഈ അപൂർവ കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കും കൂടും. പുഴയിലിറങ്ങിയ കൊമ്പനും, പിടിയും, കുട്ടികളുമുൾപ്പെടെയുള്ള ആനകൾ ഏറെ നേരം വെള്ളത്തിൽ കുളിക്കുകയും കളിക്കുകയും ചെയ്തു. ആനകൾക്ക് ഏറെ പ്രിയപ്പെട്ട ഒരിനം പായൽ ഇവിടെ ധാരാളമായി ഉള്ളതിനാലാണ് ആനക്കൂട്ടം പതിവായി ഈ ഭാഗത്തേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

കുട്ടമ്പുഴ ടൗണിൽ നിൽക്കുന്നവർക്കും ഈ അപൂർവ കാഴ്ച നേരിൽ കാണാൻ കഴിയുന്നതിനാൽ ധാരാളം വഴിയാത്രക്കാരും വിനോദസഞ്ചാരികളും നാട്ടുകാർക്കൊപ്പം മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തടിച്ചു കൂടിയിരുന്നു. എന്നാൽ കാഴ്ച എത്ര മനോഹരമാണെങ്കിലും, ആനകൾ ടൗണിനോട് ചേർന്ന് കൂട്ടമായി എത്തുന്നത് നാട്ടുകാരിൽ ആശങ്കയും വർധിപ്പിക്കുന്നുണ്ട്. ആനകളുടെ നീരാട്ടും ആനക്കുടവും കുളിർമയുള്ള കാഴ്ചയാണെങ്കിലും അവ ഏത് സമയത്തും ടൗണിലേക്ക് ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് കടന്ന് കയറുമോ എന്ന ഭയമാണ് നാട്ടുകാർക്കുള്ളത്. അതുകൊണ്ട് ഓരോ തവണയും ആനകൾ എത്തുമ്പോൾ നെഞ്ചിടിപ്പോടെയാണ് തങ്ങൾ കഴിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കുകയറ്റനായില്ല. പുഴയിലെ ജലനിരപ്പ്് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നി രക്ഷാസേനയും...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം. ജഡത്തിന് ആറ് ദിവസത്തെ പഴക്കം...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രികൻ പകൽ റോഡ് കുറുകെ കടന്ന കാട്ടാനകൾക്ക് മുന്നിൽപ്പെട്ടു. ജംഗ്ഷനിലെ കടകളിൽ ഉണ്ടായിരുന്നവരുടെ അവസരോചിത ഇടപെടലാണ് രക്ഷയായത്. ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം...

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

error: Content is protected !!