കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന് ഇന്ത്യയിലെ ആദ്യ ഏജ്-ഫ്രണ്ട്ലി ദന്തൽ കോളേജ് ദേശീയ അംഗീകാരം ലഭിച്ചു. പൂനെയിൽ നടന്ന ജെറിയാസ്ട്രി 2.0 ദേശീയ സമ്മേളനത്തിൽ ജീഡിയാട്രിക് ഡെൻ്റിസ്ട്രി അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി. വി. പത്മനാഭൻ ബഹുമതിപത്രം സമ്മാനിച്ചു.
ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ.കെ. പി സിയാദ്, ഡെന്റൽ ഡയറക്ടർ ഡോ. നദാ നജീബ് റാവുത്തർയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.



















































