Connect with us

Hi, what are you looking for?

CHUTTUVATTOM

വടാട്ടുപാറക്കാരുടെ യാത്രാ ദൈർഘ്യം കുറക്കാൻ ബംഗ്ലാവ് കടവ് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം

കോതമംഗലം: വടാട്ടുപാറക്കാരുടെ യാത്രാ ദൈർഘ്യം കുറക്കാൻ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം നിർമ്മിക്കണം. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗ്രാമക്കാർ ഇപ്പോൾ പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത് കീരംപാറ പഞ്ചായത്തിലൂടെ 36 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ്. പാലം യാഥാർത്ഥ്യമായാൽ ഇവർക്ക് പബായത്ത് ആസ്ഥാനത്തേക്കുള്ള ദൂരം മൂന്നര കിലോമീറ്ററായി കുറയും. മലയോര ഗ്രാമമായ വടാട്ടുപാറയിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ആറ് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് വടാട്ടുപാറയെ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം.

വടാട്ടുപാറയിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത്, വില്ലേജ്, ആശുപത്രി, ആയൂര്‍വേദ ആശുപത്രി, പ്ലസ് ടു സ്കൂള്‍ അടക്കം നിരവധി സ്ഥാപനത്തില്‍ എത്തിച്ചേരണമെങ്കില്‍ നിലവിൽ കീരംപാറ വഴി 36 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. ഇതിനായി വലിയ യാത്രാചിലവും വഹിക്കണം. എന്നാല്‍ വടാട്ടുപാറ പലവന്‍പടിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ ബംഗ്ലാവ് കടവില്‍ പാലം പണിതാല്‍ കുട്ടമ്പുഴയിലെത്താന്‍.

ഭൂതത്താന്‍കെട്ട്, വടാട്ടുപാറപാറകുത്ത്, ഇടമലയാര്‍, താളുകണ്ടം, വൈശാലിഗുഹയടക്കം പ്രദേശത്തെ പ്രധാന കാഴ്ച വിസ്മയങ്ങൾ കോർത്തിണക്കി ടൂറിസത്തിൻ്റെ അനന്തമായ സാധ്യത ഉപയോഗപ്പെടുത്തുന്നതിനും വന്യമൃഗശല്യം ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഈ പാലത്തിന്‍റെ നിര്‍മ്മാണം ഉപകരിക്കും. പലവന്‍പടി-കുട്ടമ്പുഴ ബംഗ്ലാവ് കടവ് വരെ പ്രൈവറ്റ് ബസ് സര്‍വ്വീസ് നടത്തിയിരുന്നു. മുൻപ് കടവില്‍ യാത്രാ സൗകര്യത്തിനായി ചങ്ങാടവുമുണ്ടായിരുന്നു.

കാലങ്ങളായി അതും നിലച്ച് കിടക്കുകയാണ്.കടവ് വരെ യാത്രായോഗ്യമായ റോഡും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻപ് പല സംഘടനകളും നിരവധി നിവേദനങ്ങളും സമരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അനാവശ്യമായ ഇടപെടല്‍ മൂലമാണ് പദ്ധതി നടപ്പാക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നത്. അതിനാല്‍ വനം, റവന്യൂ, പൊതുമരാമത്തു വകുപ്പുകളെ ത്രിതലപഞ്ചായത്തുകളും എംഎല്‍എ, എംപി. എന്നിവരും ചേർന്ന് ഏകോപിപ്പിച്ച് സർക്കാർ ഈ പാലം നിര്‍മ്മിക്കുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണം. അതിന് അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നുമുണ്ട്.

പദ്ധതി പ്രദേശം ഉൾപ്പെടുന്ന ത്രിതല പഞ്ചായത്തുകളും, നിയമസഭ പാർലമെൻ്റ് മണ്ഡലങ്ങളും സംസ്ഥാന ഭരണവും ഒരേ മുന്നണിതന്നെയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ബംഗ്ലാവ് കടവ് പാലത്തിന് പലവട്ടം ബജറ്റിൽ ടോക്കൺ വകകൊള്ളിച്ചിട്ടുള്ളതാണ്. എന്നാൽ ഒരിക്കൽ പോലും പദ്ധതിയുടെ നടത്തിപ്പിനായി യാതൊരു നടപടികളും മുന്നോട്ടു പോയിട്ടില്ല.ഷിബു തെക്കുംപുറം എംഎൽഎ അടുത്ത ഒന്ന് (ഓഗസ്റ്റ്) മുതൽ നടപ്പാക്കുന്ന 100 ദിന കർമ്മ പരിപാടികളിൽ ബ്ലാവന, മണികണ്ടൻചാൽ പാലങ്ങളുടെ ഡിപിആർ തയ്യാറാക്കി സർക്കാർരിന് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്കൂട്ടത്തിൽ ബംഗ്ലാവ് കടവ് പാലത്തിൻ്റെയും ഡിപിആർ തയ്യാറാക്കി സമർപ്പിച്ച് നിർമ്മാണാനുമതി നേടി പാലം നിർമ്മാണ നടപടികൾ ആരംഭിച്ച് വടാട്ടുപാറക്കാരുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് പൊതു പ്രവർത്തകരായ ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ജെയിംസ് കോറമ്പേല്‍, കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ ജോയി കുര്യാക്കോസ്, കെ.എം. അബ്ദുള്ളാക്കുഞ്ഞ്, പഞ്ചായത്ത് മുന്‍ മെമ്പര്‍ പി.ഐ. പൈലി എന്നിവര്‍ ആവശ്യപ്പെട്ടു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

error: Content is protected !!