Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം. ജഡത്തിന് ആറ് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ആനയുടെ മസ്തകത്തില്‍ കൊമ്പുരണ്ടും ഉണ്ടായിരുന്നില്ല.

മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഉദേശം അര കിലോമീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ശനിയാഴ്ച രാവിലെയാണ് പുഴയുടെ നടുഭാഗത്ത് പാറയില്‍ തങ്ങിയനിലയില്‍ ജഡം കിടക്കുന്നത് കണ്ടത്. പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന്് മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയതാവാനാണ് സാധ്യതയെന്ന് വനം അധികൃതര്‍ പറഞ്ഞു.

വനപാലകര്‍ ജഡം കരയ്‌ക്കെത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ഉച്ചയോടെ അഗ്നി രക്ഷാസേന എത്തി വടംകെട്ടി പുഴയില്‍ ഇറങ്ങി ആനക്ക് സമീപത്ത് എത്തിയെങ്കിലും ശക്തമായ മഴയും കുത്തൊഴുക്കും കാരണം വലിച്ച് കരക്കെത്തിക്കാനായില്ല. മൂന്നു ദിവസമായി ശക്തമായ മഴ കാരണം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതും ഒഴുക്കും ദൗത്യത്തിന് വെല്ലുവിളിയായത്. മണിക്കൂറുകള്‍ ശ്രമം നടത്തി. ആനയെ വലിച്ച് നീക്കാന്‍ തുടങ്ങിയപ്പോഴേക്കും പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കാരണം ഇന്ന് വൈകിട്ട് 6.30 ഓടെ ദൗത്യം നിര്‍ത്തിവക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷാ, അസിസ്റ്റന്റ് ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ദിഖ് ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം നടത്തിയത്. ഞായറാഴ്ച രാവിലെ ആനയെ കരകയറ്റാൻ ദൗത്യം പുനരാരംഭിക്കും.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

error: Content is protected !!