Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷണം

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ വീടിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ

സ്വിച്ച് ബോർഡുകൾ തകർത്ത് ഇലക്ട്രിക്ക് വയറുകളും ഇഎൽസിബി സ്വിച്ചും അപഹരിച്ചു. 45 വർഷം പഴക്കമുള്ള വീടിൻ്റെ വയറിങ്ങിനുള്ളിലെ കോപ്പർ വിലപിടിപ്പുള്ളതാണ്.

വീട്ടിലെ താമസക്കാരായ സജിയുടെ മാതാപിതാക്കൾ ചികിത്സാർത്ഥം സഹോദരിയുടെ വീട്ടിലായിരുന്നു. കോതമംഗലം പോലീസിൽ പരാതി നൽകിയതായി വീട്ടുകാർ പറഞ്ഞു. സമീപകാലത്ത് കോതമംഗലം ബ്ലോക്ക് ഓഫീസ് പരിസരത്ത് നിർമ്മാണത്തിലിരുന്ന രണ്ട് വീടുകളിൽ നിന്നും ഇലക്ട്രിക് വയറിങ്ങ് അപഹരിക്കപ്പെട്ടിട്ടുണ്ട്.

കീരമ്പാറക്ക് സമീപം ചെങ്കര കല്ലാനിക്കപ്പടിയില്‍ മാപ്പിളകുടിയില്‍ ഏലിയാസിന്‍റെ വീട്ടിൽ ഇന്നലെ (ശനിയാഴ്ച) പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. തലയും മുഖവും തുണികൊണ്ട് മറച്ച് മതില്‍ചാടി എത്തുന്ന കള്ളന്‍റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് ക്യാമറയുടെ സാന്നിദ്ധ്യം മനസിലാക്കിയ കള്ളന്‍ ക്യാമറ തകർത്തു.

വാതിലിന്‍റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ കള്ളന് മടങ്ങേണ്ടിവന്നു. വീട്ടുകാര്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ പോയ വീട്ടുകാർ ശനിയാഴ്ച ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരാതി നൽകിയതിനേതുടർന്ന് കോതമംഗലം പോലിസ് കേസ്സെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

error: Content is protected !!