Connect with us

Hi, what are you looking for?

CRIME

വിഷു ദിനത്തിൽ ആക്രമണം നടത്തിയശേഷം വനത്തിൽ ഒളിവിൽ കഴിഞ്ഞവരെ കുട്ടമ്പുഴ പോലീസ് പിടികൂടി.

കുട്ടമ്പുഴ: വിഷു ദിനത്തിലെ ആക്രമണം പ്രതികൾ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. വിഷു ദിനത്തിൽ ഇവര്‍ മദ്യലഹരിയിൽ കൂവപ്പാറ സ്വദേശികളായ കൂവപ്പറമ്പിൽ വീട്ടിൽ അനിൽകുമാർ, അരുൺകുമാർ, ദീപ് എന്നിവരെ കത്തികൊണ്ട് കുത്തിയും കല്ലുകൊണ്ടിടിച്ചും പരിക്കേല്‍ച്ച് സ്വർണാഭരണം കവർച്ച ചെയ്ത ശേഷം കാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇവരില്‍ ബേസില്‍, ബോണി എന്നിവര്‍ മുന്‍പ് പലകേസ്സുകളിലും പ്രതികളാണ്. കുട്ടംപുഴ ഇൻസ്‌പെക്ടർ കെ.എം.മഹേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ എസ്,ഐ പി.വി.ജോർജ്, എ.എസ്.ഐ മാരായ അജികുമാർ, അനിൽ കുമാർ, അജിമോൻ സി.പി.ഒ മാരായ ജോളി, സുബാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...