മൂവാറ്റുപുഴ: ഒ.എൻ.വി കുറുപ്പ് സർഗ്ഗജ്യോതി പുരസ്കാരം 2026 പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായി ഡോ. സൗമ്യ ശ്രീകാന്തിന്. സാവേരി ബുക്സ് പുറത്തിറക്കിയ കാവ്യദളങ്ങൾ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം.തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ പ്രശസ്ത മ്യൂസിക് ഡയറക്ടർ അനസ് സൈനുദ്ധിനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരിടം നമുക്കായ് കലാ സാഹിത്യ അക്കാദമിയാണ് പുരസ്ക്കാരത്തിനായി ഡോ.സൗമ്യ ശ്രീകാന്തിനെ തിരഞ്ഞെടുത്തത്.ഇടപ്പള്ളി സ്വദേശികളായ എം. എസ് ബാലന്റെയും ഷീലയുടെയും മകളുംപേഴയ്ക്കാപ്പിള്ളി ഗവ.സ്കൂളിലെ ഹിന്ദി അധ്യാപികയുമാണ് ഡോ.സൗമ്യ ശ്രീകാന്ത്.






















































