കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുരിയാക്കോസ്അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയ്യൻ ,ലിസി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു , വാർഡ് മെമ്പർമാരായ റോബിൻ സാബു, അരുണിമ ബിനീഷ്, ശ്രീജിത്ത് ശിവൻ, സനോജ് ഗോപാലൻ, ബിന്ദു രാജേന്ദ്രൻ , ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസർ പിങ്കി കെ. അഗസ്റ്റിൻ, ഐസിഡിഎസ് സൂപ്പർവൈസർ വി. ബിന്ദ്യ എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകി.






















































