Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി അധ്യക്ഷത വഹിക്കും.

 

പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശാസ്ത്രീയമായി വീണ്ടെടുത്ത് പരിസ്ഥിതി സൗഹൃദവും പൊതുജനങ്ങൾക്ക് പ്രയോജനകരവുമായ ഇടങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്.

കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ ഏകദേശം 27000 ടൺ പഴയ മാലിന്യമാണ് ബയോമൈനിംഗ് പ്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. പദ്ധതിയുടെ നിർവഹണ കരാർ എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്.

 

പ്രത്യേക യന്ത്രസാമഗ്രികളുടെ സഹായത്തോടെ പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കുന്നതാണ് ബയോമൈനിംഗ് പ്രക്രിയ. വീണ്ടെടുക്കാൻ കഴിയുന്ന പുനരുപയോഗ വസ്തുക്കൾ റീസൈക്ലിംഗിനായി കൈമാറുകയും മറ്റ് മാലിന്യ ഘടകങ്ങൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കുകയും ചെയ്യും.

 

35 വർഷങ്ങളായി കുമ്പളത്തുമുറിയിലെ ഡബ്ബിങ് യാർഡിൽ കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യ കൂമ്പാരം ഒഴിവാക്കുന്നത് വഴി പ്രദേശ വാസികളുടെ നിരന്തരമായ ആവശ്യത്തിനു പരിഹാരമാകും. മാലിന്യനീക്കം പൂർത്തിയാകുന്നതോടെ പരിസര മലിനീകരണം ഒഴിവാക്കുന്നതിനും, വീണ്ടെടുക്കുന്ന ഭൂമി ഭാവിയിൽ നഗരസഭയുടെ വിവിധ പൊതുപ്രയോജന പദ്ധതികൾക്കായി വിനിയോഗിക്കാനും സാധിക്കും.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍...

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

error: Content is protected !!