Connect with us

Hi, what are you looking for?

CHUTTUVATTOM

കരുമച്ചേരിൽ കാഞ്ഞിരക്കാട്ട് കുടുംബയൊഗത്തിൻ്റെ മൂന്നാം വാർഷികവും കുടുംബ സംഗമവും കലാസന്ധ്യയും നടന്നു

തൃക്കാരിയൂർ: കരുമച്ചേരിൽ കാഞ്ഞിരക്കാട്ട് കുടുംബയൊഗത്തിന്റെ മൂന്നാം വാർഷികവും കുടുംബ സംഗമവും കലാസന്ധ്യയും മാതിരപ്പിള്ളി ഒഴുക്കുപാറയ്ക്കൽ ഭവനത്തിൽ വച്ച് നടന്നു.
കുടുംബയോഗം പ്രസിഡണ്ട് കെ എൻ രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച പൊതുയോഗം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു . മുനിസിപ്പൽ കൗൺസിലർ ജൂബി പ്രതീഷ്‌ ആശംസ അർപ്പിച്ചു. രമേഷ് ബാബു, മനോജ് കാവനാൽ, രാജീവ് പി കെ, സന്തോഷ് പി കെ, കെ ജീ നാരായണൻ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എൻ ഗോപാലകൃഷ്ണൻ നായർ (രക്ഷാധികാരി) കെ.എൻ രവീന്ദ്രൻ നായർ (പ്രസിഡന്റ്), കെ .ജി നാരായണൻ (വൈസ് പ്രസിഡന്റ്) മനോജ് കുമാർ (സെക്രട്ടറി), രമേഷ് ബാബു (ജോ സെക്രട്ടറി) ദിലീപ് കുമാർ (ട്രഷറർ) എന്നിവരെ കുടുംബയോഗം ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.

SSLC , +2 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ചവരേയും, മീഡിയ അക്കാദമിയുടെ ജേർണലിസം ഡിപ്ലോമയ്ക്ക് ഒന്നാം റാങ്ക് ലഭിച്ച സീതാലക്ഷ്മി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരേ ടെംപ്ലേറ്റിൽ 1500 ൽ പരം മോട്ടിവേഷണൽ മെസ്സേജുകൾ തയ്യാറാക്കി അയച്ചതിന് ഏഷ്യാ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച രാജീവ് പി.കെ, അക്കൗണ്ടിങ് രംഗത്തെ CA, CS, ഇന്റർനാഷണൽ CA എന്നിവയിൽ ഉന്നതവിജയം നേടിയ വീണ പിള്ളയെ ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും, അതിനെ തുടർന്ന് കലാഭവൻ സുരേഷിൻറെ നേതൃത്വത്തിൽ മിമിക്സ് പരേഡും നടന്നു.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...