കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി.
നാട്ടുകാർക്ക് പുറമെ ഹൈറേഞ്ച് മേഖലയിലേക്ക് പോകുന്നവരും ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കുന്നതിനായി പോകുന്നവരും അടക്കം നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണിത്. എത്രയും വേഗം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





















































