Connect with us

Hi, what are you looking for?

CHUTTUVATTOM

ചേലാട് പള്ളി ജംഗ്ഷനിലെ റോഡപകടങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം: കേരള യൂത്ത് ഫ്രണ്ട് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി

കോതമംഗലം: ചേലാട് പള്ളി ജംഗ്ഷനിലെ പ്രധാന റോഡ് നിരന്തര അപകട മേഖലയായി മാറിയ സാഹചര്യത്തില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. ജനഹിത സദസും, 500 പേരുടെ ഒപ്പ് ശേഖരണവും നടത്തി. മുന്‍ മന്ത്രി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രിസിഡന്റ് ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് കോതമംഗലം നിയോജക-മണ്ഡലം പ്രിസിഡന്റ് ജോസഫ് കിരണ്‍ അധ്യക്ഷത വഹിച്ചു.

വാഹനങ്ങളുടെ അതിവേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ നിര്‍ബന്ധിതമാക്കുന്ന നൂതന റബര്‍ സ്പീഡ് ബ്രേക്കര്‍ ഹംപ്, അല്ലെങ്കില്‍ ടേബിള്‍ ടോപ് സീബ്രാ ലൈനുകള്‍ – അതിനോടൊപ്പം വേഗത നിയത്രണ ബോര്‍ഡുകളും ഇരുവശത്തും സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് യോഗം അവശ്യപ്പെട്ടു.

പാര്‍ട്ടി നിയോജക മണ്ഡലം പ്രിസിഡന്റ് എ.ടി. പൗലോസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രിസിഡന്റ് കെ. എം. ജോര്‍ജ്, ചേലാട് വലിയ പള്ളി സഹ വികാരി ഫാ. വര്‍ഗീസ് പുതുമനക്കുടിയില്‍, ബസ് അനിയാ പബ്ലിക് സ്‌കൂള്‍ മാനേജര്‍ എല്‍ദോസ് ഏലിയാസ്, നഗരസഭ കൗണ്‍സിലര്‍ ലിസി പോള്‍, ബിജോഷ് പോള്‍, യൂത്ത് ഫ്രണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജു ജേക്കബ്, പൗരസമിതി പ്രിതിനിധി എല്‍സണ്‍ മത്തായി , വില്‍സണ്‍ പുളിനാട്ട് , ജിബിന്‍ എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

ACCIDENT

കോതമംഗലം: പിടവൂര്‍ മൈലാടുംപാറയിലെ ക്വാറിയില്‍ കംപ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ക്വാറിയിലെത്തിയ ബെന്നി ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്....

ACCIDENT

കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ട് ദിവസമായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ഗോപി (54) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍...

ACCIDENT

പെരുമ്പാവൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അര്‍ബിന (22), സുല്‍ഫത്ത് (22), ജിഷ (44), അല്‍ഫോന്‍സ് (50), പ്രിന്‍സി...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

ACCIDENT

കോതമംഗലം: കോഴിപ്പിള്ളി പാര്‍ക്ക് വ്യു ജംഗ്ഷന് സമീപം വാഹങ്ങളുടെ കൂട്ടയിടി. തിങ്കളാഴ്ച  രാവിലെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് കാറും റിറ്റ്സ് കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതിന് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഒരു കാറുമായി...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

ACCIDENT

കോതമംഗലം: നേര്യമംഗലം – അടിമാലി റൂട്ടിൽ ആറാം മൈലിൽ കാർ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർനിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന്പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. നേര്യമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനത്തിൽ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ജീവനക്കാരി വീട്ടുമുറ്റത്തെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ചു.പരീക്കണ്ണി കുളമ്പക്കര പരേതനായ അയ്യപ്പൻ്റെ ഭാര്യ തങ്കമ്മ (73) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിൽ മുറ്റമടിക്കുമ്പോഴാണു അപകടം....

ACCIDENT

നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 ഓടെ പെരിയാര്‍ നദിയില്‍ നിന്നും 40 നും 60 നും ഇടയില്‍ പ്രായം തോന്നിക്കുന്ന 171 സെ.മീ ഉയരമുള്ള...

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

error: Content is protected !!