Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലത്ത് പ്രത്യേക ഗ്രാമസഭ ചേർന്നു.

പല്ലാരിമംഗലം : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി പല്ലാരിമംഗലത്ത് പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം പറഞ്ഞു. പതിനാലാം പഞ്ചവൽസര പദ്ധതി മുൻഗണനകൾ സംബന്ധിച്ച് പഞ്ചായത്ത് സ്റ്റാഫ് ടി ടി പ്രദീപ്‌ ക്ലാസ് എടുത്തു. പി എം കിസാൻ സമ്മാൻ നിധി സംബന്ധിച്ചും, കിസാൻ ക്രെഡിറ്റ് കാർഡിന്റെ സവിശേഷത സംബന്ധിച്ചുമൂള്ള വിവരങ്ങൾ കൃഷി ഓഫീസർ ഇ എം മനോജ് അവതരിപ്പിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സഫിയ സലീം, സീനത്ത് മൈതീൻ, കെ എം അബ്ദുൽ കരീം പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, നസിയ ഷമീർ, എ എ രമണൻ, സി ഡി എസ് ചെയർപേഴ്‌സൺ ശരീഫ റഷീദ്‌, മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ സി എച്ച്‌ അലിയാർ, പി കെ മൊയ്തു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ സലീം, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായിട്ടാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...