Connect with us

Hi, what are you looking for?

CRIME

നെല്ലിക്കുഴി ഭാഗത്ത് വാഹന പരിശോധന, പോലിസിനെ കണ്ട് ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമം; മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ മൂന്ന് പേർ പിടിയിൽ.

 

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ രണ്ടു പേരും , കൂട്ടാളിയും അറസ്റ്റിൽ. വല്ലം ചേലാമറ്റം പുളിക്കുടി വീട്ടിൽ ഫൈസൽ (30), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (20), അമ്പലപറമ്പിൽ മരോട്ടിത്തടത്തിൽ വീട്ടിൽ പ്രിൻസ് (34) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദ്ദേശാനുസരണം നെല്ലിക്കുഴി ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അമിത വേഗതയിൽ എത്തിയ ബൈക്ക് പോലീസിന്‍റെ ശ്രദ്ധയിൽ പെട്ടത്.

പോലിസിനെ കണ്ട് ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശമിച്ച ഫൈസലിനേയും അച്ചുവിനേയും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയായ പ്രിൻസിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ആലുവയിൽ നിന്നാണ് ഇവർ ബൈക്ക് മോഷ്ടിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ്. എസ്.ഐ മാരായ ഇ പി ജോയി, ലിബു തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ആർ. ശ്രീജിത്, എം. അനൂപ്, രഞ്ജിത് കെ നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...