കോതമംഗലം : അഴിമതി നടത്തുന്നതിൽ PHD എടുത്തിട്ടുള്ള സംസ്ഥാന ഇടത് സർക്കാർ അഴിമതി നിറഞ്ഞ നെല്ലിക്കുഴി പഞ്ചായത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിയിൽ മുങ്ങി കുളിച്ച നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്
പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം നേതൃത്വം കൊടുക്കുന്ന LDF മുന്നണിയുടെ പഞ്ചായത്ത് ഭരണമാണ് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലേത്.
ഇരമല്ലൂർ ചിറ പാർക്കിംഗ് ഏരിയ നിർമ്മാണത്തിലെ അഴിമതി, ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ മറവിൽ ആലുവ – മൂന്നാർ റോഡിൽ നിന്നും നൂറ് കണക്കിന് ലോഡ് മണ്ണ് കടത്തിയത്, ഇല്ലാത്ത റോഡുകളുടെ പേരിൽ കള്ള പ്രൊജക്ട് ഉണ്ടാക്കി ടെണ്ടർ നടപടി പൂർത്തീകരിച്ച് ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചത്,രണ്ടാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പാറമടയിൽ നൂറ് കണക്കിന് ലോഡ് ഹോസ്പ്പിറ്റൽ മാലിന്യം തള്ളിയ കേസിൽ ഉടമയിൽ നിന്ന് ലക്ഷങ്ങൾ പ്രതിഫലം പറ്റി മാലിന്യ നീക്കം മരവിപ്പിച്ചത്,
സർക്കാർ ഭൂമി കുത്തക ഭൂ മാഫിയകൾക്ക് വ്യവസായ പാർക്ക് ആരംഭിക്കാൻ കോടികൾ പ്രതിഫലം പറ്റി ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകിയത്, ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിരവധി പ്ലൈവുഡ് കമ്പനികൾക്ക് അനുമതി നൽകിയതടക്കമുള്ള കേസുകൾ വിജിലൻസ് അന്വേഷണമടക്കം ഇഴഞ്ഞ് നിങ്ങുകയാണ്.
അഴിമതി തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് രാജിവയ്ക്കണമെന്നും വിജിലൻസ് അന്വേഷണം ത്വരിതപ്പെടുത്തണ
മെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറെച്ചാലിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജീബ് ഇരമല്ലൂരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് പാർലമെന്ററി ലീഡർ MV റെജി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പരീത് പട്ടമ്മാവുടി സ്വാഗതവും, ബ്ലോക്ക് പ്രസിഡന്റ് MS എൽദോസ് മുഖ്യ പ്രഭാഷണം നടത്തി, DCC സെക്രട്ടറി അഡ്വ. അബു മൊയ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് PAM ബഷീർ, KSU സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, KPCC നൂനപക്ഷ സെല്ലിന്റെ ഉപാധ്യക്ഷൻ ഹാരിസ് കാവാട്ട്, കർഷക കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് PC ജോർജ്, പ്രവാസി കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി വിനോദ് K മേനോൻ, മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.സിജു എബ്രഹാം, INTUC റീയജണൽ സെക്രട്ടറി റോയി Kപോൾ, നൂനപക്ഷസെൽ നിയോജക മണ്ഡലം ചെയർമാൻ സത്താർ വട്ടക്കുടി,
KSSPA നേതാവ് വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇബ്രാഹിം എടയാലി,അനീസ് പുളിക്കൻ, വിജിത്ത് വിജയൻ, റിയാസ് താഴത്തൂട്ട്, സുജിത്ത് ദാസ്, ജഹാസ് വട്ടക്കുടി, റഫീഖ് കാവാട്ട്, ഫൈസൽ പാണാട്ടിൽ, KP കുഞ്ഞ് എന്നിവർ ഉപവാസ സമരത്തിൽ മുഴുവൻ സമയം പങ്കാളികളായി. സമാപന സമ്മേളനം നെല്ലിക്കുഴി കവലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.അബിൻ വർക്കി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.