കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ് കേസിനാസ്പതമായസംഭവം.
കുടുംബ വഴക്കിനെ തുടർന്ന് അടുക്കളയിൽ ആയുധം കൊണ്ട് ഭാര്യയെ കഴുത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















































