Connect with us

Hi, what are you looking for?

CRIME

മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണം: വിജിലന്‍സ് ഡയറക്ടറോട് മൂവാറ്റുപുഴ കോടതി റിപ്പോര്‍ട്ട് തേടി

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയിലാണ് കോടതി ഇടപെടല്‍. കൊച്ചി കടവന്ത്ര സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ചെഷയര്‍ ടാര്‍സനാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നതിനും, മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ വിപണനം നടത്തുന്നതിനുമുള്ള കരാറുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

മത്സര ടെന്‍ഡറുകളോ എക്സ്പ്രഷന്‍ ഓഫ് ഇന്റ്രസ്റ്റോ ക്ഷണിക്കാതെയാണ് കരാറുകള്‍ മുന്‍ മന്ത്രിയുടെ ഭാര്യയുടെ സ്ഥാപനത്തിന് കൈമാറിയത്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കരാറുകള്‍ക്ക് തുറന്ന ടെന്‍ഡര്‍ നടപടികള്‍ വേണമെന്ന ‘കേരള ഫിനാന്‍ഷ്യല്‍ കോഡി’ന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ സ്ഥാപനത്തിന് സാമ്പത്തിക ലാഭവും കമ്മീഷനും ഉറപ്പാക്കുന്ന രീതിയിലാണ് കരാറുകള്‍ ഉണ്ടാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഏകദേശം 6 ടണ്‍ വെളിച്ചെണ്ണയും, 2025 നവംബറില്‍ 20 ടണ്‍ വെളിച്ചെണ്ണയും ഇത്തരത്തില്‍ ദുബായിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

നേരത്തെ ഇതേ വിഷയത്തില്‍ പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. വാദിഭാഗത്തിനായി അഡ്വ എന്‍. രമേശ് ഹാജരായി. മില്‍മയുടെയും കേരഫെഡിന്റെയും വിദേശ വിപണന അവകാശങ്ങള്‍ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന സ്വകാര്യ സ്ഥാപനത്തിന് നല്‍കി എന്ന പരാതിയിലാണ് ഉത്തരവ്. ഹര്‍ജി 20ന് കോടതി വീണ്ടും പരിഗണിക്കും.

You May Also Like

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

error: Content is protected !!