കോതമംഗലം: ഡ്രാഫ്റ്റ് അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ 2026-നെതിരെ കോതമംഗലം ഇന്ദിരാഗാന്ധി ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിൽ പ്രാബല്യത്തിൽ വന്നാൽ എൻറോൾമെന്റ് ഫീസിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഫീസ് വർധന പിൻവലിക്കണമെന്നും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സോമൻ പി. മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് അഡ്വൈസർ ഡോ. നിഷ പരമേശ്വരൻ, വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ കെ.ബി സജ്ന , വൈസ് ചെയർപേഴ്സൺ സി.എം ഫാത്തിമ , ജനറൽ സെക്രട്ടറി മിലിൻ മോഹൻ, പ്രതിഷേധ കമ്മിറ്റി ചെയർമാൻ കെ.വി സിറാജ് , കൺവീനർ എം. ഷിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കോളേജിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധ സംഗമത്തിൽ പങ്കാളികളായി.





















































