മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി സമീര്‍ എ. വിവിധ വകുപ്പുകളിലായി 5,50000 രൂപ പിഴയും, 78 വര്‍ഷം കഠിന തടവും വിധിച്ചത്. 2019 ഡിസംബറിലാണ്പ്രതി ആറുവയസ്സുകാരിയെ പീഡനത്തിരയാക്കിയത്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജമുന പി.ആര്‍ ഹാജരായി.


















































