പൈങ്ങോട്ടൂർ: കവളങ്ങാട് സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗവുമായിരുന്നു സാബു മത്തായി (62)തൊട്ടിയിൽ അന്തരിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്നു. സിപിഐഎം പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ കവളങ്ങാട് ഏരിയ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറിയാണ്. ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീകശരീരം 2/08 /26 ഞായർ 3 മണിക്ക് കടവൂരിലുള്ള സിപിഐ എം പൈങ്ങോട്ടർ ലോക്കൽ കമ്മിറ്റി ഓഫീസിലും, 4 പി എമിന് പൈങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിനു ശേഷം 5 മണിക്ക് വീട്ടിലെത്തിക്കും. സംസ്ക്കാരം 3/08/26 തിങ്കൾ രാവിലെ 11 മണിക്ക് ചാത്തമറ്റം തൃപ്പള്ളി കവലയിലുള്ള കാർമ്മേൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ അങ്കമാലി പൈനാടത്ത് എലിസബത്ത്,മക്കൾ ഗീവർഗീസ് ( ഓസ്ട്രേലിയ) എൽദോ





















































