Connect with us

Hi, what are you looking for?

NEWS

ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ – കോതമംഗലം റോഡ് വീതി കൂട്ടി നാലുവരി പാതയായി നിർമ്മിക്കുന്നതിന് വേണ്ടി പുതിയ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത് പൊതുജനങ്ങളെയോ, സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവരെയോ  അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.

സാമുഹിക ആഘാത പഠനം നടത്താതെയും പെതു ജന അഭിപ്രായം കേൾക്കാതെയും, സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താതെയുമാണ് സ്ഥലം ഏറ്റെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്.അലൈൻമെന്റ് അംഗീകരിച്ചതായും സ്ഥലം ഏറ്റെടുക്കുന്നതിന് സ്പെഷൽ തഹസിൽദാർമാരെ ജില്ല കളക്ടർ  നിയമിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ അലൈൻമെന്റ് കടന്ന് പോകുന്നത് സംബന്ധിച്ച് അധികാരപ്പെട്ട ആരും സ്ഥലവും കെട്ടിടവും നഷ്ടപെടുന്നവരെ ബോധ്യപെടുത്തുകയോ ചെയ്തിട്ടില്ല. തികച്ചും അശാസ്ത്രീയമായിട്ടാണ് ഇപ്പോഴത്തെ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളതായി മനസ്സിലാക്കുന്നത്.
കോതമംഗലം താലൂക്കിൽ തങ്കളം മുതൽ ഇരുമലപ്പടി വരെയുള്ള ഭാഗത്ത് എട്ടോളം ആരാധനാലയങ്ങൾ പൂർണ്ണമായും ഭാഗികമായും ഇല്ലാതാക്കുന്ന അവസ്ഥയാണുള്ളത്.

ആരാധനാലയങ്ങൾക്ക് നൽകി വരുന്ന പ്രതക പരിഗണനിട്ടും ലഭിച്ചതായി കാണുന്നില്ല.500 ൽ അധികം ചെറുകിട വ്യാപാരസ്ഥാപനങ്ങൾ ഈ ആറ് കിലോമീറ്റർ നീളത്തിൽ ഇരു വശങ്ങളിലുമായി ഇല്ലാതാകുന്നതാണ്. കേരളത്തിന്റെ ഫർണിച്ചർ ഹബ്ബ് എന്നറിയപ്പെടുന്ന നെല്ലിക്കുഴിയെ പാടെ ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ഈ അലൈൻമെന്റ്.ജനസംഖ്യ സാന്ദ്രത ഏറ്റവും കൂടിയ നെല്ലിക്കുഴിക്ക് ഇത് താങ്ങാൻ പറ്റാത്തതാണ്. 2013 ലെ പുതിയ ഭൂമി ഏറ്റെടുക്കൻ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് മാത്രമേ ഭുമി ഏറ്റെടുക്കൽ നടപടികൾ നടത്താവു എന്നും അലൈൻമെന്റിലെ അപാകതകൾ പൊതുജനാഭിപ്രായം തേടി പരിഹരിക്കണം.

ആലുവയിലും പെരുമ്പാവൂരും സ്വീകരിച്ചത് പോലെ തങ്കളം കോഴിപ്പിള്ളി ബൈപാസ്സിൽ നിന്നും ഇപ്പോൾ നിലവിലുള്ള തങ്കളം – നെല്ലിക്കുഴി (പഴയ ആലുവ – മൂന്നാർ റോഡ് ) വികസിപ്പിക്കുകയോ മുടങ്ങി കിടക്കുന്ന തങ്കളം – കാക്കനാട് നാല് വരിപ്പാത ഇരുമലപ്പടിയിൽ കൂട്ടി യോജിപ്പിക്കുകയോ ചെയ്യാവുന്ന രീതിയിൽ അലൈൻമെന്റിൽ വ്യത്യാസം വരുത്തുകയാണെങ്കിൽ ഭൂമി ഏറ്റെടുക്കുന്നതിലും നഷ്ടപരിഹാരത്തിലും ചെലവ് കുറക്കാനും ജനങ്ങളുടെ കഷ്ട നഷ്ടങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നതാണ് നിവേദനത്തിൽ ചൂണ്ടി കാണിച്ചു.

ഇരമല്ലൂർ വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ഭാരാവാഹികളായ പ്രസിഡൻറ്   മുഹമ്മദ് വട്ടക്കുടി,ജനറൽ സെക്രട്ടറി അബൂ കൊട്ടാരം,ട്രഷറർ പരീക്കുട്ടി കാമ്പാക്കുടി തുടങ്ങിയവർ സി.പി.ഐ നേതാക്കളായ ഇ.കെ.ശിവൻ, പി.കെ.രാജേഷ്, പി.റ്റി. ബെന്നി, പി.എം.അബ്ദു സലാം, കെ.ബി.അൻസാർ, കെ.എം.യൂസഫ്, പ്രജേഷ് തങ്കച്ചൻ, പി.എം.നൗഷാദ് എന്നിവരടൊപ്പമാണ് മന്ത്രിയെ കണ്ടത്. പ്രശ്നങ്ങൾ പഠിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....