കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം.
വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര് വനപ്രദേശത്ത് റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. പോലീസും ഫയര്‍ഫോഴ്സും എത്തി മണ്ണും മരങ്ങളും റോഡില്‍ നിന്ന് നീക്കിയാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.


















































