കോതമംഗലം: അമേരിക്കയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കാന്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് വിദ്യാര്‍ത്ഥി എം.ധനുഷ് രാജ്. ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ധനുഷ് കണ്ണൂര്‍ സ്വദേശിയാണ് ധനുഷ്. ഓഗസ്റ്റ് 5മുതല്‍ 9വരെ അമേരിക്കയിലെ ഒറിഗണ്‍ സര്‍വകലാശാലയിലെ ഹേവാര്‍ഡ് ഫീല്‍ഡ്, യൂജിനിലാണ് മത്സരം നടക്കുന്നത്.
എം.എ ജോര്‍ജ് ആണ് ധനുഷിന്റെ മുഖ്യ പരിശീലകന്‍. കോളേജിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും,ലോകവേദിയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമാകാന്‍ ധനുഷ് രാജിന് സാധിക്കട്ടെയെന്നും എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, കായിക വിഭാഗം മേധാവി ഹാരി ബെന്നി, അര്‍ച്ചന ഷാജി എന്നിവര്‍ ആശംസിച്ചു.


















































