കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറില്‍ യുവതി വീട്ടില്‍ വെട്ടേറ്റു മരിച്ചു.ചിറമേല്‍ സിമി ബിജു (47) വിനെയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജു ബോബനെ (49) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. കുടുംബ വഴക്കിനിടെ സിമിക്ക് വെട്ടേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴുത്തില്‍ രണ്ടിടത്ത് വെട്ടേറ്റിട്ടുണ്ട്. മൃതദേഹം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയില്‍. കയ്യില്‍ മുറിവേറ്റ ബിജു ഇതേ ആശുപത്രില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. സിമി ധര്‍മ്മഗിരി ആശുപത്രിയിലെ ക്ലിനിംഗ് ജീവനക്കാരിയാണ്. ബിജു നിര്‍മാണത്തൊഴിലാളിയാണ്. മക്കള്‍: അതുല്യ, അമിത, പരേതയായ അന്നമ്മ.


















































