Connect with us

Hi, what are you looking for?

NEWS

സാമൂഹ്യ ദ്രോഹികളുടെ കൊടും ക്രൂരത; വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി

കോതമംഗലം – സാമൂഹ്യ ദ്രോഹികളുടെ കൊടും ക്രൂരത; കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി; ഇന്ന് രാവിലെയാണ് നായ്ക്കളെ കൂടുകളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വീടുകളിൽ പൂട്ടിയിട്ട് ഓമനിച്ച് വളർത്തിയിരുന്ന നായ്ക്കളെയാണ് കാഞ്ഞിരത്തിൻ്റെ തൊലി ഇറച്ചിയിലിട്ട് വേവിച്ച് നൽകിയിരിക്കുന്നത്. മൂന്ന് നായ്ക്കൾ ചത്തു. ഒരെണ്ണം മരണ തുല്യമായി മുറ്റത്ത് കിടക്കുകയാണ്.

ചെറായി ഗോമതി, എറമ്പിൽ സാറാക്കുട്ടി, താഴത്തേക്കുടി എൽദോസ് എന്നിവരുടെ വളർത്തുനായ്ക്കളാണ് ചത്തത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നായ്ക്കളെ കൊലപ്പെടുത്തിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ജോഷി പൊട്ടക്കൽ ആവശ്യപ്പെട്ടു.

 

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...