Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മ ഓണാഘോഷം നടത്തി

 

അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആശ്രയം യു.എ.ഇ. പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായ ഷിബു തെക്കുംപുറം എംഎൽഎ സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും കോതമംഗലത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു.

ആശ്രയം യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സംഘടനയ്ക്ക് അഞ്ചു സെന്റ് സ്ഥലം അൽ ഹഫീസ് ബിൽഡിംഗ് മെറ്റീരിയൽസ് ട്രേഡിംഗ് എം.ഡിയും ആശ്രയത്തിന്റെ സ്പോൺസറുമായ ബേബി മഠത്തിക്കുടി സമ്മാനമായി നൽകി. ചടങ്ങിൽ സ്ഥലത്തിന്റെ രേഖകൾ ആശ്രയം പ്രസിഡന്റ്, സെക്രട്ടറി ദീപു തങ്കപ്പൻ, ലേഡീസ് വിങ്ങ് പ്രസിഡന്റ്‌ സിനിമോൾ അലിക്കുഞ്ഞ് എന്നിവർക്ക് കൈമാറി. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ഭാവിയിൽ യാഥാർഥ്യമാകുന്ന മൂവാറ്റുപുഴ സ്റ്റേഡിയത്തെ കേരള സൂപ്പർ ലീഗിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമായി ഉയർത്തുന്നതിന് ആശ്രയം യു.എ.ഇയുടെ പിന്തുണ അഭ്യർഥിച്ചു. അബുദാബി സോഷ്യൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം. തോമസ്, സ്പോൺസർമാരായ ആനന്ദ് ജിജി, ഹാരിസ് തോട്ടത്തിക്കുളം,

ആശ്രയം യു.എ.ഇ. സെക്രട്ടറി ദീപു തങ്കപ്പൻ, രക്ഷാധികാരി നജീ ജെയിംസ്, ചാരിറ്റി പ്രോഗ്രാം കൺവീനർ സമീർ പൂക്കുഴി , പ്രോഗ്രാം കൺവീനർ ഇല്യാസ് റഹ്മാൻ, ലേഡീസ് വിങ്ങ് പ്രസിഡന്റ് സിനിമോൾ അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

കിർഗിസ്ഥാനിൽ നടന്ന വേൾഡ് നോമാഡ് ഗെയിംസിൽ വടംവലി റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും ആശ്രയം യു.എ.ഇ. സ്പോർട്സ് കൺവീനറുമായ അനിൽകുമാറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം കുടുംബങ്ങൾ ഓണാഘോഷത്തിൽ പങ്കെടുത്തു.

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

error: Content is protected !!