Connect with us

Hi, what are you looking for?

NEWS

ജംഗിൾ സഫാരിക്കാർക്ക് സന്തോഷവാർത്ത, പന്തപ്ര – “കൂട്ടിക്കുളം പാലം” വീതി കൂട്ടുന്നു.

കോതമംഗലം :- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിനേയും,ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ മേട്നാപാറക്കുടി മാമലക്കണ്ടം റോഡിൽ പന്തപ്ര കോളനിക്കു സമീപമുള്ള കൂട്ടിക്കുളം പാലം വീതി കൂട്ടി നിർമ്മിക്കുന്നതിന് 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.

പ്രസ്തുത പാലത്തിന് വീതി കൂട്ടുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചപ്പോൾ 2018 ൽ ഉണ്ടായ പ്രളയത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.തുടർന്ന് പാലം വീതി കൂട്ടുവാൻ കൂടുതൽ തുക വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ 24 ലക്ഷം രൂപയുടെ പ്രത്യേക അനുമതി നല്കിയത്.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് 24 ലക്ഷം രൂപ വിനിയോഗിക്കുന്നത്.

കുട്ടമ്പുഴയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റോഡ്    ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയടക്കം നിരവധിയായ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രസ്തുത റോഡിലെ പാലത്തിന് വീതി കൂട്ടുന്നതോടെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സുഗമമാകുമെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ  പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...