കോതമംഗലം : മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് (എം എസ് ജെ – ധർമ്മഗിരി)സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവ്
ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാര്‍ഷികം നാലിന് തങ്കളം ധര്‍മ്മഗിരി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. ചരമ വാർഷികത്തിൻ്റ
മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് മുതല്‍ ഒരു മാസക്കാലമായി ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ ധന്യൻ്റെ കബറിടത്തിൽ
പ്രത്യേകം മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടന്ന് വരികയാണ്.
ഒന്നിന് വൈകുന്നേരം 4.30ന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാന, സന്ദേശം – ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. രണ്ടിന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 2.30 വരെ ധന്യൻ പഞ്ഞിക്കാരനച്ചൻ്റ കബറിടം സ്ഥിതി ചെയ്യുന്ന തങ്കളം എം എസ് ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സൗഖ്യ ആരാധന – ഫാ. ആന്റണി വിളയപ്പിള്ളില്‍, വൈകുന്നേരം മൂന്നിന് വിശുദ്ധ കുര്‍ബാന, സന്ദേശം – കോതമംഗലം രൂപത അധ്യക്ഷൻ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 2.30 വരെ സൗഖ്യ ആരാധന – ഫാ. ജോർജ് കുരിശുംമൂട്ടിൽ,
വൈകുന്നേരം മൂന്നിന് വിശുദ്ധ കുര്‍ബാന, ആരാധന – കല്യാൺ രൂപത ബിഷപ്പ് എമിരറ്റസ് മാര്‍ തോമസ് ഇലവനാല്‍. നാലിന് രാവിലെ 9.30ന് നെല്ലിക്കുഴി സെൻ്റ് ജോസഫ് പള്ളിയിൽ നിന്നും ധന്യൻ്റെ കമ്പറിടത്തിലേക്ക് പദയാത്ര, 10.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം – സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഉച്ചയ്ക്ക് 12.15ന് അനുസ്മരണ പ്രാര്‍ത്ഥന, 12.30ന് ശ്രാദ്ധ സദ്യ. എന്നിവയാണ് തിരുക്കർമ്മങ്ങളെന്ന് ധർമ്മഗിരി സന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ മെറീന എം എസ് ജെ അറിയിച്ചു.




















































