Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ നഗരസഭയിൽ കേന്ദ്ര ഫണ്ട് വീതംവെപ്പിനെച്ചൊല്ലി തർക്കം: കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി; ഭരണ-പ്രതിപക്ഷാംഗങ്ങൾ ആശുപത്രിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിന്റെ വീതം വെപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കേന്ദ്ര ഫണ്ടില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച ഫണ്ട് വിവിധ വാര്‍ഡുകള്‍ക്ക് വീതം വെക്കുന്നതിനായി ബുധനാഴ്ച നഗരസഭ അടിയന്തര കൗണ്‍സില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലേക്ക് കൃത്യമായി തുക അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ നിന്ന് ഇറങ്ങി പോവുകയും, നഗരസഭ ചെയര്‍പേഴ്‌സന്റെ ക്യാബിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തുകയുമായിരുന്നു.

മുദ്രാവാക്യ വിളികളുമായി പ്രതിപക്ഷം സമരം തുടരുന്നതിനിടെ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് മറ്റൊരു വഴിയിലൂടെ ചെയര്‍പേഴ്‌സണും യുഡിഎഫ് കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സന്റെ ക്യാബിനിലേക്ക് പ്രവേശിച്ചു. ഇതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അധിക്ഷേച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സന്റെ ക്യാബിനിലുണ്ടായിരുന്ന ഭരണ പക്ഷ കൗണ്‍സിലര്‍മാരും പുറത്ത് സമരം ചെയ്തിരുന്ന എല്‍ഡിഎഫ് – ബിജെപി കൗണ്‍സിലര്‍മാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി ഇരുപക്ഷതെയും പിന്തിരിപ്പിച്ചുവെങ്കിലും വീണ്ടും പ്രതിഷേധം തുടരുകയായിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നത്് വരെ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് മജീദ് മങ്ങാടന്‍, ബിജെപി കൗണ്‍സിലര്‍ ജി. മനോജ് എന്നിവര്‍ പറഞ്ഞു.

ചെയര്‍പേഴ്‌സന്റെ ക്യാബിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അക്രമിക്കുന്നവരായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മാറിയെന്നും, ഇതിനെതിരെയുള്ള പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി മുന്നോട്ട് പോകുമെന്നും മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന്‍ പറഞ്ഞു.വനിത കൗണ്‍സിലര്‍മാരെ ഉള്‍പ്പെടെ ഭരണപക്ഷ പുരുഷ കൗണ്‍സിലര്‍മാര്‍ അക്രമിച്ചതായും, ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന നഗരസഭയുടെ നിലപാടിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതയായും സിപിഎഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു പറഞ്ഞു.

ഭരണപക്ഷ കൗണ്‍സിലര്‍മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു എന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണി ആരോപിച്ചു. സംഘര്‍ഷത്തിനൊടുവില്‍ ചെയര്‍പേഴ്‌സണ്‍ ജോയിസ് മേരി ആന്റണി ഉള്‍പ്പെടെയുള്ള ഭരണപക്ഷ അംഗങ്ങളും, പ്രതിപക്ഷ അംഗങ്ങളും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരു പക്ഷത്തിന്റെയും പരാതിയില്‍ മൂവാറ്റുപുഴ പോലീസ് കേസെടുത്തു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതിയായ കോതമംഗലം കോട്ടപ്പടി ചിരട്ടക്കല്‍ മിനിമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

error: Content is protected !!