Connect with us

Hi, what are you looking for?

ACCIDENT

കുറുപ്പംപടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് എസ്.ഐ മരിച്ചു.

കുറുപ്പംപടി : ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കുറുപ്പംപടി സ്വദേശി രാജു ജേക്കബ് ആണ് മരിച്ചത്. ഇന്ന് (ഞായർ) രാവിലെ ആറുമണിയോടെ മലയാറ്റൂരിലേക്ക് ഡ്യൂട്ടിയ്ക്കായി പോകുന്ന വഴിയാണ് അപകടം നടന്നത്. കുറുപ്പംപടി കിഴക്കേ ഐമുറിയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

You May Also Like

CRIME

കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ...

CRIME

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

CRIME

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ്...