Connect with us

Hi, what are you looking for?

CRIME

മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശി മിന്‍റു (36) ആണ് മരിച്ചത്. മലമുറി മറിയം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മിന്‍റു കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അൽപ്പ സമയത്തിനകം ഇയാള്‍ മരണമടയുകയായിരുന്നു.

കുറുപ്പുംപടി പോലീസിന് മരണത്തില്‍ അസ്വാഭാവികത തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അമ്പേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവ്, എസ് ഐ മാരായ റ്റി.ബി.ബിബിൻ, അബ്ദുൾ ജലീൽ, വി.എം.അലി, എസ്.സി.പി.ഒ അനീഷ് കുരിയാക്കോസ്, സി.പി.ഒ ബിന്ദു. എന്നിവരാണ് ഉള്ളത്.

You May Also Like

CRIME

കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ...

CRIME

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

CRIME

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ്...

CRIME

കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...