Connect with us

Hi, what are you looking for?

CRIME

കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. കീഴില്ലം ഷാപ്പുപടി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ലിജോ പോൾ എന്നയാളുടെ വീടിന്‍റെ പിൻവശം വാതിൽ പൊളിച്ച് സ്മാർട്ട് ഫോണുകൾ, വാച്ചുകൾ, സ്വർണ്ണാഭരണങ്ങൾ, ഐപോഡ്, ഉൾപ്പടെ ഒരു ലക്ഷത്തി എൺപതിനായിരം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാപോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വെങ്ങോല ഓണംകുളത്ത് നിന്നുമാണ് മോഷ്ടാക്കളെ പിടികൂടിയത്. പിടികൂടുമ്പോൾ ഇവരുടെ കൈവശം രണ്ട് കമ്പിപ്പാരകൾ, രണ്ട് വാച്ച്, ഒരു മൊബൈൽ ഫോൺ എന്നിവ ഉണ്ടായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ ചാലക്കുടി ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മഹേഷ് 22 കേസുകളിലെ പ്രതിയാണ്. സിദ്ദിഖിന്‍റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 32 കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐമാരായ കെ.എ.സത്യൻ, അബ്ദുൾ ജലീൽ, എസ്.സി.പി.ഒമാരായ അനീഷ് കൂര്യാക്കോസ്, ശശികുമാർ, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ...

CRIME

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

CRIME

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...