Connect with us

Hi, what are you looking for?

CRIME

കാർ വർക്ക് ഷോപ്പിൽ നിന്നും മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി

പെരുമ്പാവൂർ : കാർ വർക്ക് ഷോപ്പിൽ നിന്നും മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ഇരിങ്ങോൾ വൈദ്യശാലപ്പടിക്ക് തെക്ക് വശം ആട്ടായം വീട്ടിൽ അനിൽ (41) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഇരിങ്ങോൾ പട്ടാൽ ഭാഗത്തുള്ള കാർ വർക്ക് ഷോപ്പിൽ നിന്നുമാണ് മോട്ടോർ മോഷ്ടിച്ചത്. മുൻപ് കുറുപ്പംപടി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലും ഇയാൾ പ്രതിയായിരുന്നു. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐമാരായ ബിനോയ്, ജോയി, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒ മനാഫ്, സി.പി.ഒ സുബൈർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

CRIME

കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ...

CRIME

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

CRIME

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ്...