കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)