കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ജെ.വി ഓഡിറ്റോറിയത്തില്‍ മാതൃഭാഷാ ദിനം ആചരിച്ചു. പ്രഭാഷകനും അധ്യാപകനുമായ ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.ആര് വിലാസിനി അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാപരിപാടികളും നടന്നു. ബ്ലോക്ക് സെക്രട്ടറി ജോസ് ചോലിക്കര, കെഎസ്എസ്പിയു സംസ്ഥാന കൗണ്‍സിലര്‍ ചെറുവട്ടൂര്‍ നാരായണന്, എ.കെ ജോണ്‍, പി.ജെ ഗ്രിഗറി, കെ.കെ രാമകൃഷ്ണന് , കെ.ജെ തോമസ്, എ.കെ. കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് പൗലോസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































