Connect with us

Hi, what are you looking for?

CHUTTUVATTOM

കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷൻ വിളവെടുപ്പുത്സവം നടത്തി

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആരാധനാ കൃഷി സമൃദ്ധി സ്വയം സഹായ സംഘം തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. വള്ളി, കുറ്റി പയറുകൾ വെണ്ട ഇവയുടെ വിളവെടുപ്പാണ് നടന്നത്. ജൈവ രീതിയിൽ നടത്തിയ കൃഷിയുടെ മുഴുവൻ പ്രവൃത്തികളും സംഘത്തിലെ അംഗങ്ങളാണ് നടത്തിയത്. കുക്കുംബർ, വഴുതന, തക്കാളി, മുളക്, വെണ്ട, പാവൽ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.

 

വിളവെടുപ്പ് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് സംഗീത പ്രതീഷ് ഉദ്ഘാടനംനിർവഹിച്ചു. കൃഷി സമൃദ്ധി സ്വയം സഹായ സംഘം പ്രസിഡന്റ് പൗലോസ് ചേറ്റൂർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എൻ. വി ബിനോയ്, വാരപ്പെട്ടി കൃഷി ഓഫീസർ സൗമ്യ സണ്ണി, സെക്രട്ടറി ഷാജു കല്യാടിക്കൽ,. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാബു മാലിയിൽ, സെക്രട്ടറി ഡോ. ഷിബു പതിക്കാട്ടിൽ, ട്രഷറർ ജോബി കുന്നപ്പിള്ളിൽ, പയസ് പനച്ചിക്കുടിയിൽ എന്നിവർ പ്രസംഗിച്ചു.

 

 

You May Also Like

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം,...

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

CHUTTUVATTOM

    കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്‌സ്...

CHUTTUVATTOM

    എറണാകുളം: ഗവ. നഴ്‌സിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്.സി. നഴ്‌സിംഗ് കോഴ്‌സിൽ വിവിധ സ്പെഷാലിറ്റികളിലായി മൂന്ന് ഒഴിവുകൾ. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗിൽ രണ്ട് ഒഴിവുകളും മെന്റൽ ഹെൽത്ത് നഴ്‌സിംഗിൽ...

CHUTTUVATTOM

  കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം...

error: Content is protected !!