കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ അധിവസിച്ചിരുന്ന നിർദ്ധന കുടുംബാഗമായിരുന്ന യുവാവ് മരണപ്പെട്ടതിനെ തുടർന്ന് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാതെ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ച് വന്നിരുന്ന കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് അംഗത്തിന്റേയും നാട്ടിലെ സാമൂഹീക സാംസ്ക്കാരിക രാഷ്ട്രിയ നേതാക്കന്മാരുടേയും നേതൃത്വത്തിൽ കുടുംബ സഹായ സമിതി രൂപീകരിക്കുകയും ആയതിലേക്ക് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം ധനസഹായം നൽകുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗവും കുടുംബ സഹായ സമിതി കൺവീനറുമായ നസിയ ഷമീറിന്റെ സാന്നിദ്ധ്യത്തിൽ ചെയർമാൻ സരിതാസ് നാരായണൻ നായർ ക്ലബ്ബ് പ്രസിഡൻറ് ഷൗക്കത്തലി എം പി യിൽ നിന്നും സഹായം ഏറ്റുവാങ്ങി. സി പി ഐ എം ലോക്കൽ സെക്രട്ടറി ബക്കർ മുന്നോർകോട്ട് ,കോൺഗ്രസ്സ് (ഐ) ബ്ലോക്ക് സെക്രട്ടറി അലിയാർ മംഗലത്ത് ,മുൻ ഗ്രാമ പഞ്ചായത്ത് അംഗം എ.പി മുഹമ്മദ് ,കുടുംബ സഹായ സമിതി ട്രഷറർ നൗഷാദ് അറയ്ക്കൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.