Connect with us

Hi, what are you looking for?

NEWS

ഓൺ ലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ സമ്മാനമായി നല്കി പഞ്ചായത്ത് മെമ്പർ; വിതരണം നടത്തി എം.പി.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സിബി കെ.എ.യുടെ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഫോണുകളാണ് വാർഡിലെ അർഹരായ ആറ് വിദ്യാർത്ഥികൾക്ക് കൈമാറിയത്. വിദേശത്തു ജോലി ചെയ്യുന്ന പ്രദേശവാസികളായ ബിൻ്റോ ജെയിംസ്, തോമസ് പയ്യാല, ഷൈനി ജോമോൻ, ബിൻസി ജെയിംസ് എന്നിവരുടെ സഹായത്തോടെയാണ് ഫോൺ വാങ്ങി നല്കിയത്.

കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി. വിദ്യാർത്ഥികൾക്ക് ഫോണുകൾ സമ്മാനിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി.കെ.എ,കുട്ടമ്പുഴ സെൻ്റ് മേരീസ് പള്ളി വികാരി ഫാ.ജേക്കബ് വാട്ടപ്പള്ളി, ജോമോൻ ജോസഫ്, ബിജു കെ.റ്റി, ബിജു ഐപ്പ്, ബോണി പ്രിൻസ്, ബേബി ആറ്റുപുറം, ജോബി തോമസ്, ബിബിൻ മൈപ്പാൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...