Connect with us

Hi, what are you looking for?

CRIME

കന്നി 20 പെരുന്നാൾ ദിനത്തിൽ കവര്‍ച്ച നടത്തി ജയിലിലായ റിമാന്‍ഡ്‌ തടവുകാരന്‍ അക്രമാസക്‌തനായി; ജയില്‍ വാര്‍ഡര്‍മാര്‍ക്ക്‌ പരുക്ക്‌

മുവാറ്റുപുഴ : കോതമംഗലത്തുനിന്നും പിടികൂടിയ റിമാന്‍ഡ്‌ തടവുകാരന്‍ മൂവാറ്റുപുഴ സബ്‌ ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. കോതമംഗലത്തെ കന്നി 20  പെരുന്നാളിനോടനുബന്ധിച്ച്‌ കവര്‍ച്ച നടത്തുന്നതിനിടയിലാണ്‌ ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്‌.  പുലര്‍ച്ചേ ഹൈറേഞ്ച്‌ ജങ്‌ഷനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവന്ന തമിഴ്‌നാട്‌ സ്വദേശിയുടെ 3000 രൂപ കവര്‍ന്ന്‌ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പിടികൂടുന്ന സമയത്തും പോലീസിനെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മോഷണക്കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാനാ(38) ണ്‌ ജയില്‍ വാര്‍ഡര്‍മാരായ ടി.എം. അന്‍സാര്‍, പി.ബി. ജലീല്‍, വാളറ സി.ആര്‍. ബിനു എന്നിവരെയാണ് ആക്രമിച്ചത്‌.

ഇഷ്‌ടികകൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുകാരെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സെല്ലിന്‌ പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. കുളിക്കുന്നതിനു മുന്‍പ്‌ തലയില്‍ തേയ്‌ക്കുന്നതിനായി നല്‍കിയ വെളിച്ചെണ്ണ തട്ടിത്തെറിപ്പിച്ചത്‌ ചോദ്യം ചെയ്‌തതാണ്‌ ഷാജഹാനെ പ്രകോപിപ്പിച്ചത്‌. മറ്റു തടവുകാരുടെ സാന്നിധ്യത്തില്‍ ഇയാള്‍ വാര്‍ഡര്‍മാരോട്‌ കയര്‍ത്ത്‌ സംസാരിക്കുകയും രണ്ടുപേരെ കടിച്ച്‌ പരുക്കേല്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ജയില്‍വളപ്പിലെ ഇഷ്‌ടിക ഉപയോഗിച്ച്‌ വാര്‍ഡര്‍മാരെ എറിയുകയായിരുന്നു. കൂടുതല്‍ വാര്‍ഡര്‍മാരെത്തി ഇയാളെ കീഴടക്കി സെല്ലില്‍ അടച്ചു. പിന്നീട്‌ ജയില്‍ ഡി.ജി.പിയെ വിവരം അറിയിക്കുകയും ഡി.ജി.പിയുടെ ഉത്തരവിനെത്തുടര്‍ന്ന്‌ പ്രതിയെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റുകയും ചെയ്‌തു. വാര്‍ഡര്‍മാരെ ആക്രമിച്ചത്‌ സംബന്ധിച്ച്‌ ഷാജഹാനെതിരേ മൂവാറ്റുപുഴ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...