മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്ട്രേഷന് ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന മാഹിന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അസം ബീഗം അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിനു ആന്റണി മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ രജിത പി., എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന് പോള്‍,എറണാകുളം വിഎച്ച്എസ്എസ് എഡി നവീന,എറണാകുളം ഡയറ്റ് പ്രിന്‍സിപ്പല്‍ ദീപ ജി.എസ്, മൂവാറ്റുപുഴ ഡിഇഒ ബോബി എം.ആര്, മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ് പ്രധാന അധ്യാപക ഷമീന ബീഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐടി, ഗണിത ശാസ്ത്ര മേളകള്‍ മൂവാറ്റുപുഴ സെന്റ് ആഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. സോഷ്യല്‍ സയന്‍സ് എസ്എന്‍ഡിപി എച്ച്എസ്എസിലും, സയന്‍സ് നിര്‍മല എച്ച്എസ്എസിലും, പ്രവര്‍ത്തി പരിചയ മേള തര്‍ബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസിലും, വൊക്കേഷണല്‍ എക്സ്പോ ഗവ.മോഡല്‍ എച്ച്എസ്എസിലും നടക്കും. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും നിര്‍മല എച്ച്എസ്എസിലാണ്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, എംപി മാര്‍, എം.എല്‍എമാര്‍,മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര് തുടങ്ങിയവര്‍ ഭാരവാഹികളായി സംഘാടക സമിതിയും, മൂവാറ്റുപുഴ നഗരസഭ അംഗങ്ങള്‍ ചെയര്മാന്മാരായും വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ കണ്‍വീനര്‍മാരായും സബ് കമ്മിറ്റികളും രൂപീകരിച്ചു.




















































