കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര് രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം ഏരിയ സെക്രട്ടറി കെ.എ ജോയി, ബാലസംഘം ജില്ലാ സെക്രട്ടറി കെ.കെ കൃഷ്ണേന്ദു, ജില്ലാ വൈസ് പ്രസിഡന്റ് എസ് ഭഗത്, കെ.പി ജയകുമാര്‍, അഖില്‍ സുധാകരന്, ടി.എ ഷാഹിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ആദി ശങ്കര്‍ (പ്രസിഡന്റ്), നിരഞ്ജന മേച്ചേരിയില്‍ (സെക്രട്ടറി), ടി.എ ഷാഹിന്‍ (കണ്‍വീനര്‍), പി.കെ ഉണ്ണിക്കൃഷ്ണന് (കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.



















































