Connect with us

Hi, what are you looking for?

CHUTTUVATTOM

യു​വാ​ക്ക​ളെ പെ​പ്പ​ർ സ്പ്രേ അ​ടി​ച്ച് കീ​ഴ്പ്പെ​ടു​ത്തി മ​ധ്യ​വ​യ​സ്ക

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ കീഴടക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ, പുന്നേക്കാട്-പറാട് റോഡിലായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ സ്ത്രീ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയശേഷമാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മിന്നല്‍ നീക്കത്തിലൂടെ പെപ്പര്‍ സ്‌പ്രേ യുവാക്കളുടെ മുഖത്തേക്ക് അടിക്കാന്‍ മധ്യവയസ്‌കയ്ക്ക് കഴിഞ്ഞു. ഇതോടെ പതറിപ്പോയ യുവാക്കള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. സംഭവം കണ്ടുനിന്ന സമീപവീട്ടിലെ സ്ത്രീ ഉടന്‍ ഓടിയെത്തി. പിന്നീട് മോഷണശ്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവും സുഹൃത്തുക്കളും സ്ഥലത്തെത്തുകയും ചെയ്തു. പുന്നേക്കാട് സ്വദേശികളായിരുന്നു മോഷണത്തിനു ശ്രമിച്ച യുവാക്കള്‍. നാട്ടുകാര്‍ എന്ന പരിഗണനയില്‍ താക്കീത് നല്‍കിയശേഷം യുവാക്കളെ വിട്ടയയ്ക്കാനായിരുന്നു സ്ത്രീയുടെയും ഭര്‍ത്താവിന്റെയും തീരുമാനം.
കാര്യമായ ആള്‍സഞ്ചാരമില്ലാത്ത വഴിയിലൂടെയാണ് രാവിലെയും വൈകുന്നേരവും മധ്യവയസ്‌കയുടെ സഞ്ചാരം.

ഇത്തരത്തിലുള്ള ആക്രമണസാധ്യത മുന്‍കൂട്ടികണ്ടാണ് പെപ്പര്‍ സ്‌പ്രേ കൈവശം കരുതിയിരുന്നതെന്ന് അവര്‍ പറഞ്ഞു. സ്‌കൂട്ടറിന്റെ മുമ്പില്‍ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കവറിലാണ് പെപ്പര്‍ സ്‌പ്രേ സൂക്ഷിച്ചിരുന്നത്. മാല പൊട്ടിക്കാനുള്ള ശ്രമമെന്ന് മനസിലാക്കി സെക്കന്‍ഡുകള്‍കൊണ്ട് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കാന്‍ കഴിഞ്ഞതാണ് രക്ഷയായതെന്നും അവര്‍ പറഞ്ഞു. യുവാക്കള്‍ ലഹരിക്ക് അടിമകളാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി രൂക്ഷമായ ധനക്കമ്മി മൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര പഞ്ചായത്തുകളിലെ സാഹചര്യങ്ങളോട് താരതമ്യം ചെയ്യാവുന്നതല്ലെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്...

CHUTTUVATTOM

കോതമംഗലം: കേരള കേരള കോണ്‍ഗ്രസ് (എം) ന്റെ 62-ാം ജന്മദിനാഘോഷം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വര്‍ഗീസ് പാര്‍ട്ടി പതാക...

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

error: Content is protected !!