Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ ഓട്ടോ ഡ്രൈവർക്ക് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം.

കുട്ടമ്പുഴ: കേരള സർക്കാർ കാരുണ്യ ലോട്ടറിയുടെ(KR 535) ഒന്നാം സമ്മാനം കുട്ടമ്പുഴ സ്വദേശിക്ക്. കുട്ടമ്പുഴ നൂറേക്കർ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഹുസൈനാണ് ആ ഭാഗ്യവാൻ. ഇന്നലെ നറുക്കെടുപ്പ് നടന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഹുസൈന് ലഭിച്ചിരിക്കുന്നത്. KW 749886 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കുട്ടമ്പുഴ നൂറേക്കര്‍ സ്വദേശി പ്ലാച്ചിക്കാട്ട് രാജന്റെ കൈയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. വ്യത്യസ്ത സീരീസിൽ നിന്നും ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകളാണ് ഹുസൈൻ എടുത്തത്. 4 സമാശ്വാസ സമ്മാനങ്ങളും ഹുസൈന് ലഭിക്കും.

 

വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്ന ഹുസെെന് വലിയ സമ്മാനം ആദ്യമായാണ്. കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിച്ചാണ് ജീവിതം നയിച്ചിരുന്നത്. ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് ഹുസൈന്റേത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...